ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് ശാസ്താംകോട്ടയിൽ വൻ വരവേല്പ്

63
Advertisement

ശാസ്താംകോട്ട:നവലിബറൽ നയങ്ങൾക്കുവേണ്ടി മാത്രം നിലകൊള്ളുന്ന സർക്കാർ ക്ഷേമരാഷ്ട്ര സങ്കല്പത്തെ പൂർണ്ണമായി ഉപേക്ഷിച്ചുവെന്നതിന്റെ തെളിവാണ് ആശ സമരത്തോടുള്ള നിഷേധാത്മക നിലപാടെന്ന് ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ. ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് ശാസ്താംകോട്ടയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റൻ എം.എ ബിന്ദുവിന് ജന്മനാട് ഊഷ്മള സ്വീകരണം നൽകി.അതിസമ്പന്ന താൽപ്പര്യം മാത്രം സംരക്ഷിക്കുന്ന തൊഴിലാളി വിരുദ്ധ സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും, സമരവിജയമില്ലാതെ പിന്മാറില്ലെന്നും എം.എ ബിന്ദു മറുപടി പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി.കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (കെഎഎച്ച്ഡബ്ലിയൂഎ) യുടെ നേതൃത്വത്തിലുള്ള സമരയാത്രക്ക്
വിവിധ സംഘടനകൾ സ്വീകരണം നൽകി.സ്വാഗതസംഘം ചെയർമാൻ ഗോകുലം അനിലിന്റെ അധ്യക്ഷത വഹിച്ചു.ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ ട്വിങ്കിൾ പ്രഭാകരൻ,കൺവീനർ ബിനി സുദർശൻ,വൈ.ഷാജഹാൻ,തുണ്ടിൽ നൗഷാദ്,സുൾഫിക്കർ സലാം, പി.വിജയചന്ദ്രൻ നായർ,തുണ്ടിൽ നിസാർ,തോമസ് വൈദ്യൻ,രവി മൈനാഗപ്പള്ളി,പി.കെ.രവി,നൂറുദ്ദീൻ കുട്ടി,കെ.വി രാമാനുജൻ തമ്പി, ‘പറമ്പിൽ സുബേർ,എസ്.അമ്മിണിക്കുട്ടൻ പിള്ള,രതീഷ് ശാസ്താംകോട്ട,എസ്.ബഷീർ,ബാബു ഹനീഫാ,സുഹൈൽ അൻസാരി, ബീനാകുമാരി,ജി.തുളസീധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.

Advertisement