ശാസ്താംകോട്ട:ജൂൺ അഞ്ചിന് കാസർകോട്ടു നിന്നും ആരംഭിച്ച് പതിനെട്ടിന് തിരുവനന്തപുരത്ത് സമാപിക്കുന്ന കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ്റെ (കെഎഎച്ച്ഡബ്ലിയൂഎ) നേതൃത്വത്തിൽ നടത്തുന്ന ആശമാരുടെ രാപകൽ സമര യാത്ര വ്യഴാഴ്ച രാവിലെ 11 ന് ശാസ്താംകോട്ടയിൽ എത്തിച്ചേരും.വിവിധ സംഘടനകൾ ജാഥയ്ക്ക് സ്വീകരണം നൽകും.നിയോജക മണ്ഡലംതല സ്വാഗത സംഘം ചെയർമാൻ ഗോകുലം അനിലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യും.
ജാഥാ ക്യാപ്റ്റൻ എം.ബി.ബിന്ദു,ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ ചെയർമാൻ ട്വിങ്കിൾ പ്രഭാകരൻ,കൺവീനർ ബിനി സുദർശൻ, ജോയിന്റ് കൺവീനർ ബി.വിനോദ്,ടെൽസ തോമസ്,വൈ.ഷാജഹാൻ,അനിൽ കാരയ്ക്കാട്,പി.വിജയചന്ദ്രൻ നായർ, തുണ്ടിൽ നിസാർ, രാമാനുജൻ തമ്പി, തോപ്പിൽ ജമാൽ,പറമ്പിൽ സുബേർ, എസ്.അമ്മിണിക്കുട്ടൻ പിള്ള,ബിജു മൈനാഗപ്പള്ളി,രതീഷ് പുന്നക്കാട് തുടങ്ങിയവർ സംസാരിക്കും