പോരുവഴിയിൽ  ഓട്ടിസം ബാധിതയായ യുവതിയെ  കടന്ന് പിടിച്ച ശേഷം ഒളിവിൽ പോയ
പ്രതി പിടിയിൽ

Advertisement

ശാസ്താംകോട്ട:മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിച്ച കേസിലെ പ്രതിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു.കരുനാഗപ്പള്ളി പുതിയകാവ് പടനായർകുളങ്ങര വടക്ക് ബിസ്നില്ല മൻസിലിൽ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്.നിരവധി മോഷണം,കവർച്ച കേസുകളിലെ പ്രതിയായ ഇയ്യാൾക്കെതിരെ കരുനാഗപ്പള്ളി,ചവറ,ഹരിപ്പാട്, കായംകുളം,ഓച്ചിറ തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി കേസ്സുകളുണ്ട്.കുറെ നാളുകളായി ഒളിവിൽ കഴിയുകയായിരുന്നു.ശൂരനാട് എസ്എച്ച്ഒ ജോസഫ് ലിയോണിൻ്റെ നേതൃത്വത്തിൽ എസ്.ഐ ദീപു പിള്ള, പുത്തൂർ എസ്.ഐ ജയേഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Advertisement