പുനലൂർ. താലൂക്ക് ആശുപത്രിയിലാണ് സംഭവം. മണിയാർ പരവട്ടം മഹേഷ് ഭവനിൽ 35 വയസുള്ള മഹേഷ് ആണ് മരിച്ചത്. രക്തദാനത്തിന് ശേഷം ആശുപത്രിയിൽ നിന്നും നൽകിയ സോഫ്റ്റ് ഡ്രിംഗ് കുടിക്കുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥത ഉണ്ടായത്. നെഞ്ചുവേദന കലശലായതോടെ ഉടൻ തന്നെ ഐസിയുവിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. എട്ടുമാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളുടെ പിതാവാണ് നിർമ്മാണ തൊഴിലാളിയായ മഹേഷ്. സുജിതയാണ് ഭാര്യ
Comments are closed.
രക്ത ദാനം മഹാ ദാനം
ആദരാഞ്ജലികൾ,