കരുനാഗപ്പള്ളി:ബൈക്കിലെത്തി പെണ്‍കുട്ടിയുടെ ആഭരണം കവര്‍ന്നെടുത്ത യുവാവ് പോലീസ് പിടിയിലായി.കുലശേഖരപുരം കാര്‍ത്തിക ഭവനത്തില്‍ ശ്യാംകുമാര്‍ (21) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്.ബുധനാഴ്ച രാത്രി ബൈക്കിലെത്തിയ യുവാവ് വീടിന് പുറത്ത് നിന്നിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ കിടന്ന ആഭരണം കവര്‍ന്നെടുത്ത് കടന്ന് കളയുകയായിരുന്നു.തുടര്‍ന്ന് വീട്ടുകാർ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിൽ ഓച്ചിറ വയനകത്ത് നിന്നും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.കരുനാഗപ്പള്ളി സി.ഐ ബിജുവിന്‍റെ നേതൃത്വത്തില്‍ എസ്ഐ മാരായ ഷെമീര്‍,ഷാജിമോന്‍, കുരുവിള,എഎസ്ഐ സനീഷ.എസ്,സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.






































