ശൂരനാട് തെന്നലയെ അനുസ്മരിച്ചു

60
Advertisement

ശൂരനാട്. നാടിന്‍റെ പ്രിയങ്കരനായിരുന്ന തെന്നല ബാലകൃഷ്ണ പിള്ളക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് കോൺഗ്രസ്സ് ശൂരനാട്-ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പറക്കടവിൽ അനുസ്മരണ സമ്മേളനനം നടന്നു. ഡി സി സി പ്രസിഡന്റ്‌ പി രാജേന്ദ്ര പ്രസാദ് ,കോവൂർ കുഞ്ഞുമോൻ എം എൽ എ , ഫാർമിങ്ങ് കോർപറേഷൻ ചെയർമാനും സി പി ഐ നേതാവുമായ കെ ശിവശങ്കരൻ നായർ ,ഐഎന്‍ടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ,ബി ജെ പി നേതാവ് കെ ഗോപിനാഥൻ ആർ എസ് പി നേതാവ് ഉല്ലാസ് കോവൂർ, എം വി ശശികുമാരൻ നായർ, കെ പ്രദീപ്,തോപ്പിൽ ജമാലുദീൻ,കെ സുകുമാരൻ നായർ, വി വേണുഗോപാല കുറുപ്പ്, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് ശ്രീകുമാർ,കാരക്കാട്ട് അനിൽ, അനുതാജ്, പി കെ രവി, ആർ നളിനാക്ഷൻ, ജി രാധാകൃഷ്ണ പിള്ള, ബാബു ഹനീഫ തുടങ്ങിയ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംസാരിച്ചു. മണ്ഡലം പ്രസിഡന്റ്‌ പ്രസന്നൻ വില്ലാടൻ അധ്യക്ഷത വഹിച്ചു

Advertisement