ചിത്തിരവിലാസം സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം

55
Advertisement

മൈനാഗപ്പള്ളി : ചിത്തിര വിലാസം യുപി സ്കൂളിൽ പി ടി എ യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. വൃക്ഷത്തൈ നട്ടു കൊണ്ട് ബിആർസി ട്രെയിനർ ജി പ്രദീപ്കുമാർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക ജയലക്ഷ്മി, മാനേജർ കല്ലട ഗിരീഷ്, സൈജു, ഉണ്ണി ഇലവിനാൽ, സുനിഷ്, സജാദ്, രശ്മി രവി,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പോസ്റ്റർ രചന, പരിസ്ഥിതി സെമിനാർ, പ്രസംഗം മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു

Advertisement