ശാസ്താംകോട്ട. കെഎന്‍എം യൂണിറ്റ് ൻ്റെ നേതൃത്വത്തിൽ ഐസിഎസ് താജ്മഹൽ ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിന് പ്രശസ്ത പണ്ഡിതനും വാഗ്മിയുമായ ശിഹാബ് തൊടുപുഴ നേതൃത്വം കൊടുത്തു.സ്ത്രീകൾ ഉൾപ്പെടെ ധാരാളം വിശ്വാസികൾ പങ്കെടുത്തു.ദൈവ മാർഗത്തിൽ ജീവിതം സമർപ്പിച്ച ഇബ്രാഹിം നബിയുടെ മാതൃക പിൻപറ്റി കുടുംബത്തിനുംസമൂഹത്തിനും ഉപകാരപ്പെടുന്ന രീതിയിൽ ജീവിതം മുന്നോട്ടു നയിക്കാൻ ആഹ്വാനം ചെയ്തു.