ശാസ്താംകോട്ട. തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സി ബി എസ് ഇ സ്കൂളുകളുടെ സംഘടനയായ കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ വിവിധ സ്കൂളുകളിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും സ്കൂളുകളെയും അനുമോദിക്കുന്ന ചടങ്ങ് ആഘോഷമായി നടന്നു. ശാസ്താം കോട്ട രാജഗിരി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന പ്രതിഭാസംഗമവും ആദരവും തിരുവനന്തപുരം മാർ തിയോഫിലോസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലും മോട്ടിവേഷണൽ സ്പീക്കറുമായ ഡോ. ജോജു ജോൺ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ അവാർഡ് വിതരണവും അനുമോദനവും നിർവ്വഹിച്ചു.കൊല്ലം സഹോദയ പ്രസിഡൻ്റ് റവ. ഫാദർ. ഡോ. ജി എബ്രഹാം തലോത്തിൽ ആദ്യക്ഷം വഹിച്ചു ചടങ്ങിൽ സെക്രട്ടറി ശ്രീ ഫ്രാൻസിസ് സാലസ് സ്വാഗതവും ട്രഷറർ അരുൺ ഏറത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.