മൈനാഗപ്പള്ളി – ഗ്രാന്മ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ കണത്താർ കുന്നം ഗവ.എൽ.പി.എസ്സിൽ ഒരു കുടയും കുറെ കളർ പെൻസിലുകളും എന്ന പേരിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് കുടയും കളർ പെൻസിലുകളും വിതരണം ചെയ്തു.എൽ.കെ.ജി, യു.കെ.ജി കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സുമതി ,വാർഡ്മെമ്പർ
ആർ.റജീല,കെ.ബി.ശെൽവമണി, റഷീദ് മൈനാഗപ്പള്ളി,നവാസ്, സോമൻ മൂത്തേഴം, അധ്യാപകരായ ബുജൈറ, അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.