പടിഞ്ഞാറെ കല്ലട. ഗ്രാമപഞ്ചായത്തും കുടുംബശ്രീയും മൃഗസംരക്ഷണവകുപ്പും സംയുക്തമായി ലോക ക്ഷീരദിനം ആചരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ വിജയനിർമല അധ്യക്ഷതവഹിച്ചു. ആഘോഷങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സുധീർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അംബിക കുമാരി, അംഗങ്ങളായ ടി. ശിവരാജൻ, രജീല, ഷീലകുമാരി, ഓമനക്കുട്ടൻപിള്ള,സുനിതദാസ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് ഓരോ മേഖലയിലും കൂടുതൽ പാലുല്പാദിപ്പിക്കുന്ന കർഷകരെ പ്രസിഡന്റ് ആദരിച്ചു. തുടർന്ന് ക്ഷീരകർഷകർക്കുള്ള ബോധവൽക്കരണക്ലാസ്സ് നടന്നു. വെറ്റിനറി സർജൻ ഡോ. രശ്മി ക്ലാസ്സ് നയിച്ചു. ആർ. പി മിനി സ്വാഗതവും അസി. സെക്രട്ടറി നിസാർ നന്ദിയും പറഞ്ഞു.