ശാസ്താംകോട്ട തടാക തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

40
Advertisement

ശാസ്താംകോട്ട : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ( എ കെ പി എ ) ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. ഈ വർഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യമായ പ്ലാസ്റ്റിക് മലിനീകരണം ഒഴിവാക്കുക എന്ന സന്ദേശവുമായി ശാസ്താംകോട്ട തടാക തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. യൂണിറ്റ് പ്രസിഡൻറ് സനോജ് ശാസ്താംകോട്ട അധ്യക്ഷത വഹിച്ചു. ചവറ ബിജെഎം ഗവ. കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസറും
പരിസ്ഥിതി പ്രവർത്തനുമായ ഡോ ജി. ഗോപകുമാർ , നമ്മുടെ കായൽ കൂടായ്മ രക്ഷാധികാരി എസ്. ദിലീപ് കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മുൻ സംസ്ഥാന സെക്രട്ടറി കെ. അശോകൻ, മേഖല പ്രസിഡൻറ് എസ്. ശ്രീകുമാർ, ജോ. സെക്രട്ടറി ബിജു സോപാനം, യൂണിറ്റ് സെക്രട്ടറി മധു നേടിയവിള , രാജു പ്രീജി ,വിനേഷ് കളേഴ്സ്, ശ്രീകുമാർ, ജാക്സൺ ജോസഫ് വിശാഖ് എന്നിവർ സംസാരിച്ചു.

Advertisement