കൊല്ലം.ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെയും കൊല്ലം സോഷ്യൽ ഫോറസ്റ്ററി ഡിപ്പാർട്ട്മെന്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലം ജോയ്ആലുക്കാസ് ജുവല്ലറിയിൽ വച്ച് പരിസ്ഥിതി ദിനാഘോഷം, ബോധവൽക്കരണ ക്ലാസ്, ആദരിക്കൽ, വൃക്ഷത്തൈ വിതരണം എന്നിവ സംഘടിപ്പിച്ചു. ചടങ്ങ് കൊല്ലം ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അനിൽ കുമാർ കെ ഉദ്ഘാടനം ചെയ്തു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് റിട്ടയേർഡ് സുവോളജി വിഭാഗം മേധാവി ഡോ.എഫ്. ജോർജ് ഡിക്രൂസ് പരിസ്ഥിതി ബോധവൽക്കരണ ക്ളാസ് എടുത്തു. തുടർന്ന് പരിസ്ഥിതി പ്രവർത്തകരായ തൊടിയൂർ രാധാകൃഷ്ണൻ, ഹരികുറിശേരി ഡോ.കെ.ആർ. മനോ രാകേഷ്, ആശ ജി, സുമൻജിത്ത്മിഷ റ്റി, രഘൂത്തമൻ വി, ശിലാ സന്തോഷ്, ആസാദ് ആശിർവാദ് എന്നിവരെ പൊന്നാടയണിയിച്ചും മൊമൻ്റോയും വൃക്ഷത്തൈ നൽകിയും ആദരിച്ചു. തുടർന്ന് സ്റ്റാഫുകൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.

ജോളി സിൽക്ക്സ് മാനേജർ പ്രതീഷ് പി.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയ്ആലുക്കാസ് പി.ആർ.ഒ വിശ്വേശ്വരൻ പിള്ള സ്വാഗതവും ജോയ്ആലുക്കാസ് ഫൗണ്ടേഷൻ കൊല്ലം ജില്ലാ കോർഡിനേറ്റർ അരുൺകുമാർ കൃതജ്ഞതയും രേഖപെടുത്തി. സന്ദുജ സന്തോഷ്, സാന്ത്വന സന്തോഷ് എന്നിവർ ചേർന്ന് പരിസ്ഥിതി സന്ദേശ നൃത്തം അവതരിപ്പിച്ചു.അസിസ്റ്റന്റ് മാനേജർമാരായ ശ്രീ സുർജിത്, ശ്രീ സന്തോഷ് കുമാർ, ജോയ്ആലുക്കാസ് മാർക്കറ്റിംഗ് മാനേജർ പ്രവീൺ, എച്ച് ആർ എക്സിക്യൂട്ടീവ് അലൻ, ഭഗീഷ്, ശ്രീലാൽ, പാറ്റ്സി, മഞ്ചുഷ, അനു, സജിൻ ബാബു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ആദരവ് ഏറ്റുവാങ്ങിയവരുടെ ബന്ധുക്കൾ, ജോയ്ആലുക്കാസിലെയും ജോളി സിൽക്ക്സിലെയും മുഴുവൻ സ്റ്റാഫുകളും ചടങ്ങിൽ പങ്കെടുത്തു.