ഉദയാ ലൈബറി ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി

41
Advertisement

മൈനാഗപ്പള്ളി: ഉദയാ ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബി.സരോജാക്ഷൻ പിള്ള സ്വാഗതം പറഞ്ഞു. ബ്ലോക് പഞ്ചായത്ത് മെമ്പർ വൈ. ഷാജഹാൻ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണവും നടത്തി. മൈനാഗപ്പള്ളി കൃഷി ആഫീസ്സർ എസ്. അശ്വതി പരിസ്ഥിതിദിന സന്ദേശം നല്കുകയും പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
കെ.പ്രസന്നകുമാർ,ആർ. മോഹനൻ പിള്ള എന്നിവർ ആശംസകൾ നേർന്നു.
ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
കെ.കെ. വിജയധരൻ, മണക്കാട്ടു രവീന്ദ്രൻ, ആർ.ശ്രീകുമാർ, സുഷമ ടീച്ചർ, ഷജീന,
ജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. സാമൂഹ്യ വനവൽക്കരണ വകുപ്പ് ലഭ്യമാക്കിയ നൂറോളം വൃക്ഷത്തെ ക യോഗത്തിൽ വിതരണം ചെയ്തു.

Advertisement