കെ.എം മാണിയുടെ പേരിൽ നന്മമരങ്ങൾ നട്ട് കേരളാ കോൺഗ്രസ് (എം)

17
Advertisement

ശാസ്താംകോട്ട:കേരളാ കോൺഗ്രസ് (എം) കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളി ചിറയുടെ തീരത്ത് കെ.എം മാണിയുടെ പേരിൽ നന്മ മരങ്ങൾ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു നിയോജക മണ്ഡലം പ്രസിഡന്റ് ഇഞ്ചക്കാട് രാജൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്റ്റീയറിങ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി.സി.ശിവാനന്ദൻ, പഞ്ചായത്ത്‌ ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജാബീഗം,യൂത്ത് ഫ്രണ്ട് (എം)നിയോജക മണ്ഡലം പ്രസിഡന്റ് സജീർ കടമ്പാട്ട്,ജില്ലാ സെക്രട്ടറി ഷെരീഫ് ഷാ,ബൈജു,കെ.റ്റി.യു.സി.നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ്,തോപ്പിൽ നിസാർ,ഷെഫിൻ ഷാ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement