മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പരിസ്ഥിതിദിനാചാരണം

21
Advertisement

മൈനാഗപ്പള്ളി:ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാചാരണം ഗവ.എൽ.പി.എസ് ചക്കിട്ടയിൽ നടന്നു.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷാകുമാരി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ വർഗീസ് തരകൻ വൃക്ഷതൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ഷഹുബാന്നത് സ്വാഗതം പറഞ്ഞു.കൃഷി ഓഫീസർ അശ്വതി.എസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം സെയ്ദ്,മനാഫ് മൈനാഗപ്പള്ളി,ഷീബ സിജു,ഷാജി ചിറക്കുമേൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വൈ.ഷാജഹാൻ, കാർഷിക വികസന സമിതി അംഗങ്ങൾ,സ്കൂൾ പ്രധാന അധ്യാപിക സജിത സുരേന്ദ്രൻ,കൃഷിഭവൻ ഉദ്യോഗസ്ഥർ,അധ്യാപകർ, രക്ഷകർത്താകൾ എന്നിവർ പങ്കെടുത്തു.

Advertisement