ശാസ്താംകോട്ട. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 വ്യാഴാഴ്ച പഞ്ചായത്ത് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു.
അനുബന്ധിച്ച് നടന്ന പരിസ്ഥിതി ബോധവൽക്കരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ സുന്ദരേശൻ അവർകൾ നിർവഹിച്ചു ശാസ്താംകോട്ട തടാക സംരക്ഷണ ആക്ഷൻ കൗൺസിൽ ചെയർമാൻ എസ് ബാബുജി പരിസ്ഥിതി സന്ദേശം നൽകി വൈസ് പ്രസിഡന്റ് പുഷ്പ കുമാരി അധ്യക്ഷ വഹിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സനൽകുമാർ, തുണ്ടിൽ നൗഷാദ്,ലതാ രവി, രാജി ആർ, ബി ഡി ഓ ഇൻചാർജ് ശ്രീമതി അമ്പിളി കെ ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു