ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന് പനപ്പെട്ടി ഗവ. എൽപിഎസിൽ പരിസ്ഥിതിദിനാചരണം നടത്തി

76
Advertisement

ശാസ്താംകോട്ട.പരിസ്ഥിതി ദിനത്തിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തും കൃഷിവകുപ്പും ചേർന്ന പനപ്പെട്ടി ഗവ. എൽപിഎസിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ആർ ഗീത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോകുലം രാജേഷ് പരിസ്ഥിതി ദിന സന്ദേശം നൽകി. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്നകുമാരി കെ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കാർത്തിക, അസിസ്റ്റൻ്റ് മായ, ഹെഡ്മിസ്ട്രസ് വിദ്യാറാണി, അധ്യാപകരായ പ്രവീൺ കുമാർ, ദീപ്തി ഗംഗാധരൻ,ലീന പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.പിടി എ അംഗങ്ങളായ ഷക്കീൽ , സൂഫി മോൻ, ഹസീന എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Advertisement