ഫെസ്ക പരിസ്ഥിതി ദിനം ആചരിച്ചു

39
Advertisement

മൈനാഗപ്പള്ളി: ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ ഫെസ്കയുടെ ആഭിമുഖ്യത്തിൽ പരിസ്ഥി ദിനാചരണം നടന്നു.നൂറിൽപ്പരം വീടുകളിലേക്ക് ഫലവൃക്ഷ തൈ നൽകിക്കൊണ്ടാണ് ദിനാചരണം നടത്തിയത്.’വിയറ്റ്നാം ഏർളി’ ഇനത്തിൽപ്പെട്ട പ്ലാവിൻ തൈകളാണ് വിതരണം ചെയ്തത്.
ഓഫീസ് അങ്കണത്തില്‍ നടന്ന ചടങ്ങ് മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്തു.ഫെസ്ക പ്രസിഡന്റ് എൻ.ഷീബ അദ്ധ്യക്ഷത വഹിച്ചു.
റിട്ടയേർഡ് പോലീസ് സൂപ്രണ്ട് കെ.അശോക് കുമാർ,എസ്.ബഷീര്‍,അഡ്വ.പി.ശിവപ്രസാദ്,വേണുഗോപാലപിള്ള,ഈ.നിസാമുദീൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി കെ.എസ് ഷഹന സ്വാഗതവും എസ്.സുനിത നന്ദിയും പറഞ്ഞു.

Advertisement