ഭരണിക്കാവ് ടൗണിന് നടുവില്‍ ഒരുമാസമായി ജലം പൊട്ടിഒഴുകുന്നു

15
Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് ടൗണിന് നടുവില്‍ ഒരുമാസമായി ജലം പൊട്ടിഒഴുകുന്നു. പ്രധാന പൈപ്പുലൈനില്‍നിന്നുമായതിനാല്‍ ടൗണില്‍ പരന്നൊഴുകുന്ന ശക്തമായ ഒഴുക്കാണ്. ഒരുമാസമായി പലതവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന് സ്ഥലവാസികളും കടക്കാരും പറയുന്നു. തകരാര്‍ പരിഹരിക്കാന്‍ ദേശീയ പാതാ അധികൃതരുടെ അനുമതി വേണമെന്നും അത് കിട്ടാത്തതാണ് പ്രശ്നമെന്നും ചിലരോട് പറഞ്ഞു. വേനലില്‍ കിട്ടാക്കനിയായ കാലത്തും കുടിനീര്‍ ഒഴുകുന്നത് വലിയ ആക്ഷേപമായിട്ടുണ്ട്. ചെളിവെള്ളം യാത്രക്കാരുടെ മേല്‍ പതിക്കുന്നത് ശല്യവും. എന്നാല്‍ മഴയില്‍ ഒഴുക്ക് ആരും കാണാതെ പോകുമെന്നും സ്ഥലവാസികള്‍ പറയുന്നു.

Advertisement