വിദ്യാരംഭം സെൻട്രൽ സ്കൂൾപ്രവേശനോത്സവം

434
Advertisement

ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ 2025-2026  അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ 4 ബുധനാഴ്ച വര്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  ശ്രീ. വര്ഗീസ് തരകൻ അവർകൾ പ്രവേശനോത്സവം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ ഉപദേഷ്ട്ടാവും, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ മാനേജ്മെന്റ്  ആൻഡ് ട്രെയിനിങ് സെന്ററിലെ ഗസ്റ്റ് ഫാക്കൾട്ടിയും  ആയ ഡോക്ടർ രാഹുൽ. ആർ മുഖ്യാഥിതി ആയിരുന്നു. കുട്ടികളുടെ പരിപാലനത്തെ കുറിച്ച് രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ അംഗം ശ്രീമതി റാഫിയാ നവാസ്,പി ടി എ പ്രസിഡന്റ്‌ ശ്രീ. കുറ്റിയിൽ നിസാം, ചെയർമാൻ എ എ റഷീദ്, സ്കൂൾ മാനേജർ  വിദ്യാരംഭം  ജയകുമാർ, പ്രിൻസിപ്പൽ മഹേശ്വരി. എസ്, വൈസ് പ്രിൻസിപ്പൽ ജെ യാസിർഖാൻ, അക്കാഡമിക് കോർഡിനേറ്റർമാരായ അഞ്ജനി തിലകം, ഷിംന മുനീർ, സ്റ്റാഫ്‌ സെക്രട്ടറി വിനിത വി ഒ, പിടിഎ സെക്രട്ടറി പ്രിയമോൾ പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ കുമാരി ശ്രീലക്ഷ്മി സ്വാഗതവും, അനുഷ്ക പി അനിൽ  നന്ദിയും പറഞ്ഞു. പരിപാടികൾക്ക് പ്രോഗ്രാം കോർഡിനേറ്റർമാരായ മുഹമ്മദ്‌ സാലിം, സുബി സാജ്, കായികധ്യാപകരായ സന്ദീപ് വി ആചാര്യ, റാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Advertisement