മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവവും പുതിയ പാചകപ്പുരയുടെ ഉദ്ഘാടനവും നടന്നു

47
Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം 2025-26 വേങ്ങ വിവി എം എൽ പി എസിൽ വച്ച് രാവിലെ 9 മണിക്ക് കുന്നത്തൂർ MLA കോവൂർ കുഞ്ഞുമോൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൂടാതെ പുതിയതായി പണി കഴിപ്പിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും മൈനാഗപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വർഗീസ് തരകൻ നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ ഷാജഹാൻ നവാഗതരെ സ്വാഗതം ചെയ്തു. അവധിക്കാലത്തെ മികച്ച ഡയറി എഴുത്തിനുള്ള സമ്മാനം ചവറ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ അനിത റ്റി.കെ നിർവ്വഹിച്ചു . BRC ട്രെയിനർ പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി .

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബ സിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ഷാജി ചിറക്കുമേൽ, ഷിജിന നൗഫൽ, റാഫിയ നവാസ്, ബിജി കുമാരി, ബിന്ദു മോഹൻ, അജി ശ്രീക്കുട്ടൻ , അഡ്വ അൻ സർ ഷാഫി,MMC ചെയർമാൻ രാജേഷ്, നൂൺമീൽ ഒ)ഫീസർ ഗോപകുമാർ PTA പ്രസിഡൻ്റ് അനീഷ ഷെമീർ പൂർവ്വ വിദ്യാർത്ഥികളായ ജോസ് മത്തായി ,സുധീർ ഷ , എബി പാപ്പച്ചൻ, കല്ലട ഗിരീഷ് , ഹസൻ,എന്നിവർ ആശംസ അർപ്പിച്ചു. പ്രവേശനോത്സവ ഘോഷയാത്ര കലാപരിപാടികൾ, വിവിധ കലാരൂപങ്ങൾ, തെയ്യം എന്നിവയോട് കൂടി HM മാരായ എബി ജോൺ സജീവ് കുമാർ , ബൈജു വി.എസ് ആനി ബഷീർ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറി. അമൃത ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണം വിതരണം ചെയ്തു

Advertisement