ബർത്തലോമിയ പരിശവിള ഫൗണ്ടേഷൻ: ട്രേഡ് യൂണിയൻ ചരിത്രരേഖ പ്രസിദ്ധീകരിക്കുവാന്‍ ലേഖനങ്ങള്‍ ക്ഷണിച്ചു

34
Advertisement

കൊല്ലം.ബർത്തലോമിയ പരിശ വിള ഫൗണ്ടേഷൻ: ട്രേഡ് യൂണിയൻ ചരിത്രരേഖ പ്രസിദ്ധീകരിക്കുന്നു. ലേഖനങ്ങൾ ക്ഷണിക്കുന്നു. സ്വാതന്ത്ര്യാനന്തര കേരളത്തിലെ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ചരിത്രരേഖ പ്രസിദ്ധീകരിക്കുവാൻ ബർത്തലോമിയ പരിശവിള ഫൗണ്ടേഷൻ ലേഖനങ്ങൾ ക്ഷണിക്കുന്നു. കൊല്ലം ജില്ലയിലെ ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച് കടന്നുപോയിട്ട് 40 വർഷം തികയുന്ന തൊഴിലാളി നേതാവ് ബർത്തലോമിയ പരിശവിളയെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് ഫൗണ്ടേഷൻ സ്ഥാപിതമായത്. ഈ ചരിത്രരേഖ പ്രസിദ്ധീകരണവും തൊഴിലാളി നേതാക്കളെ ആദരിക്കലും അനുസ്മരണ സമ്മേളനവും 2025 ജൂലൈ മാസത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ നടക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങൾക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. പുരസ്കാരത്തിനുള്ള നോമിനേഷനും ലേഖനങ്ങളും രാജീവ് പരിശവിള,മതിലിൽ പി.ഒ. കൊല്ലം 691 601 എന്ന വിലാസത്തിലോ rajeevparisavila@gmail.com എന്ന മെയിലിലോ ജൂൺ 15 നകം അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 99 46662229 ,9446558015 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Advertisement