അഞ്ച് വീടുകളിൽ നാലുദിവസമായി വൈദ്യുതിയില്ല,കെഎസ്ഇബി ഉദ്യോഗസ്ഥരെ ബന്ദിയാക്കി നാട്ടുകാർ

2055
Advertisement

ശാസ്താംകോട്ട : ശൂരനാട് പഞ്ചായത്തിലെ അഞ്ച് വീടുകളിൽ നാലുദിവസമായി വൈദ്യുതിയില്ല. പലതവണ വൈദ്യുതിവകുപ്പിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടുകയും ഓഫീസിൽ നേരിട്ട് പരാതി നൽകുകയും ചെയ്തു ഏതെങ്കിലും ഫലമുണ്ടാകാത്ത സാഹചര്യത്തിൽ സ്ഥലത്ത് എത്തിയ രണ്ട് ഉദ്യോഗസ്ഥരെ ബന്ദിയാക്കി നാട്ടുകാർ.
ശാസ്താംകോട്ട കുമരഞ്ചിറ റൂട്ടിൽ ശൂരനാട് തെക്ക് ഇഞ്ചക്കാട് മുസ്ലീം പള്ളിക്ക് സമീപം മാവിന്റെ തെക്കതിൽ ഭാഗത്താണ് നാട്ടുകാർ പ്രകോപിതരായത്.ഇവിടെ വൈദ്യുതി നിലച്ചിട്ട് അഞ്ചുദിവസമായി 4 വീട്ടുകാർ ആണ് ഈ ഭാഗത്ത്. ഇതിൽ പോലീസുകാരനായ ഒരു വീട്ടുകാരൻ ശ്വാസകോശ സംബന്ധമായ അസുഖത്താൽ വീട്ടിൽ വിശ്രമിക്കുകയാണ്. ഇതേ തുടർന്നാണ് പലതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് വൈദ്യുതി പുനസ്ഥാപിക്കണം ആവശ്യപ്പെട്ടത് .എന്നാൽ ഉദ്യോഗസ്ഥർ ഉറപ്പ് നൽകുന്നത് അല്ലാതെ നടപടി ഒന്നും ഉണ്ടായില്ല. ഇത് തുടർന്ന് പ്രകോപിതരായ നാട്ടുകാർ ഇന്നലെ വൈകിട്ട് അവിടെ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചിരിക്കുകയാണ്.ഈ ഉദ്യോഗസ്ഥർ സുരക്ഷിതരാണെങ്കിലും പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.മറ്റ് നിവൃത്തിയില്ലാതെ പ്രക്ഷോഭത്തിന്മുതിർന്നെങ്കിലും പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് നാട്ടുകാരുടെ വിശ്വാസം.

Advertisement