ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗ വാർഷിക പൊതുയോഗവും കുടുംബ സംഗമം നടത്തി

59
Advertisement

ശാസ്താംകോട്ട ടൗൺ 12 41 നമ്പർ ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കരയോഗ വാർഷിക പൊതുയോഗവും കുടുംബ സംഗമവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും പ്രതിഭകളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തുകയുണ്ടായി പ്രസ്തുത ചടങ്ങിൽ കരയോഗം പ്രസിഡന്റ് കെ ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിക്കുകയും കരയോഗം സെക്രട്ടറി ജീ ഉണ്ണികൃഷ്ണപിള്ള സ്വാഗതം ആശംസിക്കുകയും, താലൂക്ക് യൂണിയൻ പ്രസിഡന്റ് വി ആർ കെ ബാബു പരിപാടികൾ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു, യൂണിയൻ വൈസ് പ്രസിഡന്റ് തോട്ടുവ മുരളി പ്രതിഭകളെ ആദരിച്ചു, താലൂക്ക് യൂണിയൻ സെക്രട്ടറി എം അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തിയുണ്ടായി, കരയോഗം സെക്രട്ടറി റിപ്പോർട്ടും, ട്രഷറർ കെ പി അജിതകുമാർ കണക്കും അവതരിപ്പിച്ചു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സോമൻ പിള്ള പഠനോപകരണ വിതരണം നടത്തി, യൂണിയൻ ഭാരവാഹികളായ സി കൃഷ്ണൻകുട്ടി, കെ രാജൻ പിള്ള, ഉദയൻ വിഷുക്കണി, കരയോഗം വൈസ് പ്രസിഡന്റ് ഭൂപേഷ് ശാസ്താംകോട്ട, ജോയിൻ സെക്രട്ടറി ഡോ. പി ആർ ബിജു, വനിതാ സമാജം സെക്രട്ടറി എം വി താരാഭായി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Advertisement