പടിഞ്ഞാറേകല്ലട. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണത്താർകുന്നം -2 വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമവും എസ്എസ്എല്‍സി പ്ളസ് ടു അവാർഡ് വിതരണവും, ചികിത്സാധനഹായ വിതരണവും കുന്നൂത്തറയിൽ ജി. ചന്ദ്രൻപിള്ള നഗറിൽ നടന്നു. വാർഡ് പ്രസിഡന്റ് ശ്രീ. അരവിന്ദ്ധാക്ഷൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി കാരാളി ഗിരീഷ് സ്വാഗതം അർപ്പിച്ചു.കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി. സി വിഷ്ണുനാഥ് MLA കുടുംബ സംഗമം ഉത്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് SSLC, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. കാരുവള്ളിൽ ശശി നിർവഹിച്ചു, വാർഡിലെ നിർധന രോഗികൾക്കുള്ള ചികിത്സാധന സഹായ വിതരണം ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള, ഉണ്ണികൃഷ്ണൻ, ഗീവർഗീസ്, വിഷ്ണു കുന്നൂത്തറ,ദിനകർ കോട്ടക്കുഴി,അമ്പുജാക്ഷി അമ്മ,അജിത് ചാപ്രയിൽ എന്നിവർ സംസാരിച്ചു.തുടർന്ന് മണ്ഡലം സെക്രട്ടറി രത്നാകരൻ നന്ദി രേഖപ്പെടുത്തി.