പെരുവേലിക്കര വാർഡ് മഹാത്മാഗാന്ധി കുടുബസംഗമവും ദമാം ഒഐസിസി സമാഹരിച്ച കുടുബ ധനസഹായ ഫണ്ട് വിതരണവും

16
Advertisement

ശാസ്താംകോട്ട:കോൺഗ്രസ് പെരുവേലിക്കര 7ാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുബ ധനസഹായ ഫണ്ട് വിതരണവും, മഹാത്മാഗാന്ധി കുടുബസംഗമവും ചികിൽത്സാ ധനസഹായ വിതരണവും സി.ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.ദമാം ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകനും സൈബർ പോരാളിയും പുനലൂർ ഗവ.പോളി മുൻ യൂണിയൻ ചെയർമാനുമായിരുന്ന അന്തരിച്ച ഷിബു ജോയിയുടെ കുടുംബത്തിനായി സൗദി അറേബ്യ ദമാം ഒഐസിസി സമാഹരിച്ച ധനസഹായവും കൈമാറി.ചടങ്ങിൽ റാങ്ക്
ജേതാക്കളെയും ഫുൾ എ പ്ലസ് വിജയികളെയും ആദരിച്ചു.100 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം,വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം എന്നിവ നടന്നു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പെരുവേലിക്കര ഗോപകുമാർ അന്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വിശശികുമാരൻ നായർ മുഖ്യപ്രഭാഷണം നടത്തി.തുണ്ടിൽ നൗഷാദ്,ചന്ദ്രൻ കല്ലട,സലീം ചാത്തന്നൂർ, വൈ.ഷാജഹാൻ,കല്ലട ഗിരിഷ്,വത്സല കുമാരി,ആർ.അരവിന്ദാക്ഷൻ പിള്ള,സലാം പുതുവിള,സോമൻപിള്ള, ബി.ബിനോയ്,റെഷീദ് ശാസ്താംകോട്ട,കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് വിനോദ് വില്ല്യത്ത്,പടിഞ്ഞാറെ കല്ലട മണ്ഡലം പ്രസിഡന്റ് കടപുഴ മാധവൻ പിള്ള,വി.സനാതനൻ പിള്ള,സനാതനൻ പിള്ള,വാർഡ് പ്രസിഡന്റ് ആർ.രാജേഷ് എന്നിവർ സംസാരിച്ചു.

Advertisement