കുന്നത്തൂർ:വെള്ളിയാഴ്ച ഉണ്ടായ ശക്തമായ മഴയിലും ആഞ്ഞുവീശിയ കാറ്റിലും കുന്നത്തൂർ താലൂക്കിൽ 24 വീടുകൾ ഭാഗികമായി തകർന്നു.ശൂരനാട് തെക്ക് വില്ലേജിൽ 12വീടുകളും ശൂരനാട് വടക്ക് 4 വീടുകളും ശാസ്താംകോട്ടയിൽ 8 വീടുകളുമാണ് തകർന്നത്.മരച്ചില്ലകൾ ഒടിഞ്ഞു വീണു താലൂക്കിന്റെ വിവിധ സ്ഥലങ്ങളിൽ തൂണുകൾ നിലം പതിച്ചു.ശൂരനാട് തെക്ക് കിടങ്ങയം നടുവിൽസലീന മൻസിൽ സുബൈദാബീവി,കിടങ്ങയം മിഥുൻഭവനം
ഷീജ,കിടങ്ങയം ഷംനാദ് മൻസിൽ നൂർജഹാൻ,കിടങ്ങയം സൈനാമൻസിൽ റസീന,കിടങ്ങയം കുറ്റിപ്പുറത്ത് സുശീല, കിടങ്ങയം ചരിഞ്ഞയ്യത്ത് വടക്കതിൽ ഷീബ,കിടങ്ങയം ചന്തു ഭവനം മിനിമോൾ,കിടങ്ങയം വിജയാഭവനം ശ്രീകല, കിടങ്ങയം വാലുതുണ്ടിൽ തെക്കതിൽ സബീനാ ബീവി, കിടങ്ങയം വാലുതുണ്ടിൽ വടക്കതിൽ സജിതാ ബീഗം കിടങ്ങയം മിഥുനം സജിത കുമാരി
കിടങ്ങയം ലക്ഷ്മി ഭവനത്തിൽ ചന്ദ്രമതിയമ്മ എന്നിവരുടെ വീടുകളും ശാസ്താംകോട്ട വില്ലേജിൽ പള്ളിശ്ശേരിക്കൽ ശരത്ഭവനത്തിൽ ശരത്, മനക്കര ശ്രീജ ഭവനത്തിൽ ശ്രീകുമാർ, മുതുപിലാക്കാട് ആറാട്ട് ഭവനത്തിൽ ആശ, ശാസ്താംകോട്ട നീതു ഭവനത്തിൽ അനില

ആന്റണി, ശാസ്താംകോട്ട എംആർ ഹൗസിൽ മുരളി, ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സൗപർണികയിൽ സത്യൻ, പള്ളിശേരിക്കൽ കല്ലുകളയിൽ സിന്ധു കുമാരി, പള്ളിശ്ശേരിക്കൽ ദേവാനത്ത് സുധാകുമാരി എന്നിവരുടെ വീടുകളും ശൂരനാട് വടക്ക് കൈലാസത്തിൽ ഗോപകുമാർ, ലക്ഷ്മി വിലാസത്തിൽ സരസ്വതി, നടുവിലെമുറി സ്മിതാ ഭവനത്തിൽ കേശവൻ,ആനയടി അനുഭവനത്തിൽ രാജൻ എന്നിവരുടെ വീടുകളാണ് തകർന്നത്.മിക്ക വീടുകൾക്ക് മരച്ചില്ലകൾ വീണാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ഇതോടെ രണ്ടുദിവസമായി പെയ്യുന്ന മഴയിൽ 50ലധികം വീടുകളാണ് കുന്നത്തൂർ താലൂക്കിൽ തകർന്നത്.