ശാസ്താംകോട്ട. പട്ടികജാതി കുടുംബത്തിന് കുരിശായി വാട്ടര്‍അതോറിറ്റി ടാപ്പ്, ഇല്ലാത്ത വെള്ളത്തിന് അടയ്ക്കേണ്ടത് 13816 രൂപ. പോരുവഴി ചാത്താകുളം കുറ്റിവിള വടക്കതില്‍ ഭാസ്കരനാണ് ജല വകുപ്പിന്‍റെ അനാസ്ഥമൂലം വിഷമത്തിലായത്. നാലുവര്‍ഷംമുമ്പ് ജല അതോറിറ്റി അനുമതി പോലും ചോദിക്കാതെ ബിപിഎല്‍ക്കാരായ ഇവരുടെ വീട്ടുമുറ്റത്ത് ഒരു ടാപ്പ് വച്ചിരുന്നു. ബിപിഎല്‍ആണെങ്കിലും നാനൂറുരൂപ ഇവര്‍ അടയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. തങ്ങള്‍ ദാരിദ്രരേഖയ്ക്ക് താഴെയാണെന്ന് അറിയിച്ച് പലതവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. രണ്ടു വര്‍ഷമായി ടാപ്പില്‍ ജലവും എത്തുന്നില്ല. ഇപ്പോള്‍ 12958 രൂപ ബില്‍ കുടിശിക അടച്ചില്ലെങ്കില്‍ ജപ്തി നടപടി യുണ്ടാകുമെന്ന് ജല അതോറിറ്റി നോട്ടീസ് അയച്ചിരിക്കയാണ്. അന്യവീടുകളില്‍ ശുചീകരണവും മറ്റും നടത്തി ജീവിക്കുന്ന പാവം കുടുംബം ഈ നോട്ടീസ് കണ്ട് ഭയപ്പാടിലാണ്. ജപ്തി ഒവിവാക്കുന്നതോടൊപ്പം തങ്ങളുടെ പുരയിടത്തിലെ ടാപ്പും കൂടി മാറ്റി തങ്ങളുടെ ഭാവി ഭീഷണികൂടി ഒഴിവാക്കണമെന്നാണ് ഭാസ്കരന്‍റെ അപേക്ഷ.