പതാരം:മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ യുവകർഷകൻ്റെ 740 മൂട് ഏത്ത വാഴകൾ ഒടിഞ്ഞു വീണു.ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ മണി മന്ദിരത്തിൽ ഹർഷകുമാറിൻ്റെ തോട്ടത്തിലെ ഏത്ത വാഴകളാണ് കാറ്റിൽ നിലം പൊത്തിയത്.കുലച്ച് ദിവസങ്ങളായ ഏത്ത വാഴകളാണ് കൂടുതലും ഒടിഞ്ഞുവീണത്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്.പലിശയ്ക്ക് പണമെടുത്താണ് ഹർഷകുമാർ കൃഷിയിറക്കിയത്.