തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ശാസ്താംകോട്ട പഞ്ചായത്ത് ഭരണം പിടിക്കുക ലക്ഷ്യം:ബിജെപി

94
Advertisement

ശാസ്താംകോട്ട:വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഭരണം ബിജെപി പിടിക്കുക എന്നത് പ്രഥമ ലക്ഷ്യമാണെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ജി.ഗോപിനാഥ്‌. ശാസ്താംകോട്ടയിൽ ബിജെപി സംഘടിപ്പിച്ച നിശാ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽ ബിജെപിയുടെ ശക്തമായ വളർച്ച ശാസ്താംകോട്ട പഞ്ചായത്തിലും പ്രതിഫലിക്കുമെന്നും, മാറി മാറി ശാസ്താംകോട്ട പഞ്ചായത്ത്‌ ഭരിച്ച് അഴിമതിയും
സ്വജന പക്ഷപാതവും കാണിക്കുന്ന ഇടത്- വലതു മുന്നണികളെ ജനങ്ങൾ തിരിച്ചറിയും.കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ താഴെത്തട്ടിൽ വരണമെങ്കിൽ ബിജെപിയുടെ ഭരണം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി,കൗൺസിൽ അംഗം രാജേന്ദ്രൻ പിള്ള,ശശികുമാർ എന്നിവർ വിവിധ ക്ലാസുകൾ നയിച്ചു.പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.പി അജിതകുമാർ അധ്യക്ഷത വഹിച്ചു.യോഗത്തിൽ ബിജെപി മണ്ഡലം പ്രസിഡന്റ് കുമാരി സച്ചു,മണ്ഡലം വൈസ് പ്രസിഡന്റ് വേണുഗോപാലകുറുപ്പ്,ജനറൽ സെക്രട്ടറിമാരായ വിമൽ കുമാർ,മുതുപിലാക്കാട് രാജേന്ദ്രൻ,രാമചന്ദ്രൻപിള്ള,അജിത് കുമാർ,രാജീവ് കുമാർ എന്നിവർ സംസാരിച്ചു.

Advertisement