കിഴക്കേ കല്ലടയിലെ മൃഗാശുപത്രിയിൽ ഡോക്ടറില്ല;വലഞ്ഞ് ക്ഷീരകർഷകർ

40
Advertisement

കിഴക്കേ കല്ലട:കിഴക്കേ കല്ലടയിലെ മൃഗാശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.മാസങ്ങൾക്കു മുമ്പ് ഡോക്ടർ സ്ഥലം മാറി പോയിട്ടും പകരം നിയമനം നടത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.ക്ഷീരകർഷകരാണ് വലയുന്നവരിൽ ഏറെയും.കാലവർഷം ആരംഭിച്ചതോടെ കന്നുകാലികൾക്ക് നിരന്തരം അസുഖങ്ങൾ ബാധിക്കുകയാണ്.പ്രതിവിധി തേടി മൃഗാശുപത്രിയിൽ എത്തിയാൽ നിരാശയാണ് ഫലം.പുറത്തു നിന്ന് ഡോക്ടർമാരെ വിളിക്കുന്നതും മരുന്നു വാങ്ങുന്നതും കർഷകർക്ക് അധിക ബാധ്യതയായി മാറിയിരിക്കയാണ്.ഇതിനാൽ പ്രദേശത്തെ മിക്ക കർഷകരും പശു പരിപാലനം അവസാനിപ്പിക്കുകയാണ്.
എന്നാൽ പശുവളർത്തൽ കൊണ്ട് ഉപജീവനമാർഗ്ഗം നടത്തുന്ന ക്ഷീരകർഷകർ ദുരിതത്തിലായിരിക്കുകയാണ്.പാലിന്റെ വിലക്കുറവും തീറ്റയുടെ വില കൂടുതലും കാരണം മിക്ക കർഷകരും പശു വളർത്തൽ ഉപേക്ഷിക്കുന്ന ഘട്ടത്തിൽ കിഴക്കേ കല്ലടയിലെ ഡോക്ടറുടെ അഭാവവും ഇതിനൊരു കാരണമായി മാറുന്നു. അടിയന്തിരമായി അധികാരികൾ ഇടപെട്ട് ഡോക്ടറെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന്
ക്ഷീരകർഷകനും സാമൂഹിക പ്രവർത്തകനുമായ ചന്ദ്രൻ കല്ലട ആവശ്യപ്പെട്ടു

Advertisement