ശാസ്താംകോട്ട: അഡിഷണൽ സേഷൻസ് കോടതി, എം. എ. സി. ടി കോടതികൾ ശാസ്താംകോട്ടയിൽ ആരംഭിക്കണമെന്ന് ലാ യേഴ്‌സ് കോൺഗ്രസ് ശാസ്താംകോട്ട യൂണിറ് സമ്മേളനം ആവശ്പ്പെട്ടു. ലോയേഴ്‌സ് കോൺഗ്രസ് കൊല്ലം ജില്ലാപ്രസിഡന്റ് ശുഭദേവൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് സിബു വട്ടവിള അധ്യക്ഷത വഹിച്ചു,ബാർകൗൺസിൽ മെമ്പർ സജീവ് ബാബു മുഖ്യ പ്രഭാഷണം നടത്തി. എസ്. രഘുകുമാർ, പി. ജി ഫിലിപ്,ജവാദ്, തോമസ് വൈദ്യൻ,ശ്രീകുമാർ, ബഷീർ കുട്ടി, ആനയടി സുധികുമാർ, പ്രശാന്ത്, സദാശിവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സിനിവിപിൻ സ്വാഗതവും ട്രഷറര്‍ രമിത നന്ദിയും പറഞ്ഞു.