തപസ്യ കലാസാഹിത്യവേദി ശാസ്‌താംകോട്ട യൂണിറ്റ് കുടുംബ സംഗമം നടത്തി

60
Advertisement

ശാസ്‌താംകോട്ട: തപസ്യ കലാ സാഹിത്യവേദി ശാസ്‌താംകോട്ട യൂണിറ്റിന്റെ കുടുംബസംഗമവും ആദരണ സഭയും നടന്നു. മനക്കര ‘അമ്മ മെമ്മോറിയൽ എൽ പി സ്കൂളിൽ തപസ്യ സംസ്ഥാന സെക്രട്ടറിയും കേന്ദ്ര സെൻസർ ബോർഡ് അംഗവും ആയ ആർ. അജയകുമാർ ഉദഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ വി ശ്രീനിവാസൻ അധ്യക്ഷനായി. കലാ സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച ഡോ. മുതുപിലാക്കാട് സി രാമചന്ദ്രൻ, മാന്നാനം വാസുദേവൻ, ചന്ദ്രശേഖരൻപിള്ള, ഡോ. റജി ഉണ്ണിത്താൻ, പ്രൊഫ. രാജശ്രീ എന്നിവരെ ആദരിച്ചു. തപസ്യ ജില്ലാ അധ്യക്ഷൻ കെ വി.രാമാനുജൻ തമ്പി ആദര സമർപ്പണം നടത്തി. മാസ്റ്റർ ആദി സ്വരൂപ്, മാസ്റ്റർ അഭിനവ് എന്നിവരുടെ ചെണ്ടമേളവും കുമാരി ഭവ്യ കൃഷ്ണ, കുമാരി ഗൗരി കൃഷ്ണ. എന്നിവരുടെ ശാസ്ത്രീയ നൃത്തവും അരങ്ങേറി. യൂണിറ്റ് സെക്രട്ടറി എൻ വിജയൻ സ്വാഗതം പറഞ്ഞു. രവികുമാർ ചേരിയിൽ, വി. ആർ ഹരികൃഷ്ണൻ, കെ.അനീഷ് കുമാർ,കെ.ഉണ്ണി, ഗംഗാധരൻപിള്ള എന്നിവർ സംസാരിച്ചു.

Advertisement