മുതുപിലാക്കാട്ട് പഞ്ചായത്തംഗത്തിൻ്റെ വീട്ടിൽ നിന്നും സ്വർണവും പണവും അപഹരിച്ചു, നിരവധി വീടുകളിൽ മോഷ്ടാവ് കയറി

181
Advertisement

ശാസ്താംകോട്ട:മുതുപിലാക്കാട് ക്ഷേത്രത്തിനു സമീപം ഏഴോളം വീടുകളിൽ മോഷണ ശ്രമവും പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ മോഷണവും നടന്നു.കഴിഞ്ഞ രാത്രിയിലാണ് സംഭവം.വീടുകളുടെ വാതിലുകൾ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്.വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടിമറയുകയായിരുന്നു.ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് മെമ്പർ ഉഷയുടെ വീട്ടിൽ അടുക്കള വാതിലും ബെഡ്റൂമിൻ്റെ വാതിലും പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ സ്വർണവും പണവും അപഹരിച്ചു.മേശപ്പുറത്ത് വച്ചിരുന്ന മൂന്നര പവൻ സ്വർണവും 25000 രൂപയുമാണ് കവർന്നത്.മുറിയിൽ ഉറങ്ങി കിടക്കുകയായിരുന്ന ദമ്പതികളുടെ കാലിൽ അബദ്ധത്തിൽ മോഷ്ടാക്കൾ പിടിച്ചതോടെ ഇവർ ഉണരുകയായിരുന്നു.ഇതോടെ പണവും സ്വർണവുമായി മോഷ്ടാക്കൾ കടന്നു കളഞ്ഞു.ശാസ്താംകോട്ട പോലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Advertisement