സി പി ഐ കുന്നത്തൂർ മണ്ഡലം സമ്മേളനം മൺട്രോതുരുത്തിൽ തുടങ്ങി

514
Advertisement

മൺട്രോത്തുരുത്ത് : സി പി ഐ കുന്നത്തൂർ മണ്ഡലം സമ്മേളനത്തിന് മൺട്രോത്തുരുത്തിൽ അവേശകരമായ തുടക്കം. സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക, ബാനർ, കൊടിമര ജാഥകൾ സമ്മേളന നഗരിയിൽ സംഗമിച്ചു. മുൻ മന്ത്രി പി. കെ. രാഘവന്റെ സ്മൃതി കുടിരത്തിൽ നിന്നും
ആർ. അജയൻ ക്യാപ്റ്റൻ ആയിട്ടുള്ള പതാക ജാഥ കെ. ശിവശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. എസ്. ഗോപാലകൃഷ്ണപിള്ള ഡയറക്ടർ ആയിരുന്നു. ജി. പ്രദീപ് പതാക ഏറ്റുവാങ്ങി. പാർട്ടി മുൻ സംസ്ഥാന കൌൺസിൽ അംഗവും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ആർ. ഗംഗ പ്രസാദിന്റെ സ്മൃതി കുടിരത്തിൽ നിന്നും എസ്. കൃഷ്ണലേഖ ക്യാപ്റ്റൻ ആയിട്ടുള്ള കൊടിമര ജാഥ പാർട്ടി മണ്ഡലം സെക്രട്ടറി അഡ്വ. സി. ജി. ഗോപു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വി. ആർ. ബാബു ഡയറക്ടർ ആയിരുന്നു. ബി. വിജയമ്മ കൊടിമരം ഏറ്റുവാങ്ങി. എ ഐ വൈ എഫ് മുൻ മണ്ഡലം സെക്രട്ടറിയായിരുന്ന അഡ്വ. ബൈജു മലയിലിന്റെ സ്മൃതി മണ്ഡപത്തിൽ നിന്നും വിഷ്ണു ഐവർകാല ക്യാപ്റ്റൻ ആയി ആരംഭിച്ച ബാനർ ജാഥ
എ. മൻമദൻനായർ ഉദ്ഘാടനം ചെയ്തു.
സി. ആർ. രമണൻ ഡയറക്ടർ ആയിരുന്നു. ബാനർ ആർ. അനീറ്റ ഏറ്റുവാങ്ങി. വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിച്ച ജാഥകൾ ചിറ്റുമലയിൽ കേന്ദ്രീകരിച്ച് സമ്മേളന സ്ഥലമായ മൺട്രോത്തുരുത്തിലേക്ക് പ്രയാണം ആരംഭിച്ചു. തുടർന്ന് മൺട്രോത്തുരുത്ത് ലോക്കൽ കമ്മിറ്റി കേന്ദ്രീകരിച്ചു പ്രകടനം നടന്നു. ശേഷം നടന്ന പൊതു സമ്മേളനവും ആദരിക്കലും മുൻ കൃഷി മന്ത്രി മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്തു.
കെ. ശിവശങ്കരൻ നായർ, ആർ. എസ്. അനിൽ,
എ. മൻമദൻ നായർ, അഡ്വ. സി. ജി. ഗോപുകൃഷ്ണൻ, ബി. വിജയമ്മ,
ആർ. അനീറ്റ,
എസ്. സജ്ജയൻ, അജീവിശ്വം, എ. വിനോഷ് എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ കല്ലുവിള ഭാർഗവി ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാനം ചെയ്തു. എസ്. ഗോപാല കൃഷ്ണ പിള്ള,
അഡ്വ. ബച്ചിമലയിൽ, വിഷ്ണു ഐവർകാല എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രച്ചു.
ബി. ഹരികുമാർ രക്ത സാക്ഷി പ്രമേയവും, ആർ അജയൻ അനുശോചന പ്രമേയവും ജി. പ്രദീപ്
രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു.
കെ. ശിവശങ്കരൻ നായർ, ആർ. എസ്. അനിൽ,
എ. മൻമദൻ നായർ, ജഗദമ്മ ടീച്ചർ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ ഒൻപതു ലോക്കൽ കമ്മിറ്റിയിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു. സമ്മേളനം നാളെയും തുടരും.

Advertisement