പടിഞ്ഞാറെ കല്ലട സോളാർ വൈദ്യുത പദ്ധതി പ്രദേശം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു

Advertisement

ശാസ്താംകോട്ട. 50 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പടിഞ്ഞാറെ കല്ലട സോളാർ വൈദ്യുത പദ്ധതി പ്രദേശം വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി സന്ദർശിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഹാളിൽ കൂടിയ അവലോകന യോഗത്തിൽ കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡൻ്റ് ഡോക്ടർ സി ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു, നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷൻ ജനറൽ മാനേജർ വിനോദ് ഷേണായ് ,കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹേമ കെ എന്നിവർ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമായി ബാറ്ററി ബാക്ക് അപ്പ് സംവിധാനം ഏർപ്പെടുത്തണമെന്നും, പദ്ധതി പ്രവർത്തനം സമയബന്ധിതമാക്കുന്നിന് കൃത്യമായ ഡാഷ്‌ബോർഡ് സംവിധാനം ഉണ്ടാകണമെന്നും വകുപ്പുകൾ തമ്മിലുള്ള ആശങ്കകൾ യഥാസമയം പരിഹരിക്കുന്നതിന് എം.എൽ.എയുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ ഒരു കമ്മിറ്റി ഉണ്ടാകണമെന്നും, വസ്തു ഉടമസ്ഥരായ കർഷകർക്ക് കാർഷിക വരുമാനത്തിനേക്കാൾ ഉയർന്ന വരുമാനം കിട്ടുന്ന പദ്ധതിയായി ഇത് മാറണമെന്നും മന്ത്രി നിർദ്ദേശിച്ചു. 2026 ഫെബ്രുവരിയിൽ പദ്ധതി പ്രവർത്തനം പൂർത്തിയാക്കുമെന്ന് ഹൈഡ്രൽ പവർ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി.

എൻ.എച്ച്.പി.സി അപ്പോളോ കമ്പിനി പ്രതിനിധികൾ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ പൌരപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു, വി അനിൽ, സി.കെ ഗോപി, വൈ ഷാജഹാൻ, സുധ എൽ, കെ സുധീർ, ഉഷാലയം ശിവരാജൻ,അംബികകുമാരി ജെ,ഷീലകുമാരി, സുനിതദാസ്, ശങ്കരപ്പിള്ള, കെഎസ്ഇബി അസി.എഞ്ചിനീയർ ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി.ദിലീപ് എന്നിവർ സംസാരിച്ചു. കോതപുരം എസ്‌ എൻ സെൻട്രൽ സ്കൂളിന് സമീപമുള്ള പദ്ധതി പ്രദേശമാണ് മന്ത്രി സന്ദർശിച്ചത്..

LEAVE A REPLY

Please enter your comment!
Please enter your name here