ശാസ്താംകോട്ട. സ്വകാര്യ ബസ് കയറി പരുക്കേറ്റ വീട്ടമ്മ മരിച്ചു. കോവൂർ കുറ്റിക്കാട്ട് തെക്കതിൽ തങ്കപ്പൻ പിള്ളയുടെ ഭാര്യ കശുവണ്ടി തൊഴിലാളിയായ രോഹിണി അമ്മ (70) ആണ് മരിച്ചത്. രാവിലെ 9 മണിക്ക് കോവൂർ അണ്ടിയാപ്പീസ് മുക്കിലാണ് അപകടം. ബസിൽ കയറാനായി നിർത്തിയിട്ടിരുന്ന ബസ് മറികടന്ന നേരം ബസ് മുന്നോട്ടെടുത്ത് ഇവരെ ഇടിച്ചു വീഴ്ത്തിയ തായാണ് പറയുന്നത്. കാലിൽ കൂടി വണ്ടി കയറി ഗുരുതരമായി പരുക്കേറ്റ നിലയിൽ താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്ഥിരം അപകട മേഖലയായ ഇവിടെ ബസുകൾ വളവിലാണ് നിർത്തുന്നത്. റോഡിന് വീതിയില്ല. കിഴക്കു വശത്തെ ഓടക്ക് സ്ലാബുകൾ ഇട്ടിട്ടില്ല