വിജയത്തിളക്കത്തിൽ ഇരട്ടിമധുരം

615
Advertisement

ശാസ്താംകോട്ട. ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലത്തിൽ ഫുൾ എ വൺ വിജയവുമായി ഇരട്ട സഹോദരിമാർ. ശാസ്താംകോട്ട പനപ്പെട്ടി ഗംഗോത്രിയിൽ ദിയാദീപനും  ദയദീപനും ആണ് 96% മാർക്കോടുകൂടി വിജയ സോപാനത്തിലേറിയത്. ശാസ്താംകോട്ട ബ്രൂക്ക് ഇൻ്റർ നാഷണൽ സ്കൂളിലെ വിദ്യാർത്ഥികളാണ്. പഠനത്തിൽ മാത്രമല്ല കലാകായിക മേഖലകളിലും മികവുപുലർത്തുന്ന ഇരട്ട സഹോദരിമാരുടെ വിജയം നാടിനാകെ ആഹ്ളാദമായ.  ജൂനിയർ ചേമ്പർ ഇന്റർനാഷണൽ അടക്കം വിവിധ സംഘടനാ പ്രവർത്തനങ്ങളിലും മുന്നിട്ടു നിൽക്കുന്നവരാണ് ഇരുവരും.
92.1 സി എം മോട്ടോഴ്സ് ഇലക്ട്രിക് സ്കൂട്ടർ ഡയറക്ടറായ  ദീപനും ഹയർ സെക്കൻഡറി അധ്യാപികയായ നിത്യയും ആണ് മാതാപിതാക്കൾ
ശാസ്താംകോട്ട ഐക്യു ഇൻസ്റ്റിറ്റ്യൂഷനിലെയും വിദ്യാർഥികളായിരുന്നു ഇരുവരും.

Advertisement