പോരുവഴി:പോരുവഴി ശാസ്താംനടയിൽ തീപിടുത്തത്തിൽ വീട് കത്തി നശിച്ചു.കഴിഞ്ഞ രാത്രി 7.30 ഓടെയാണ് സംഭവം.അമ്പലത്തുംഭാഗം തുണ്ടിൽ വീട്ടിൽ ഗീതയുടെ വീടാണ് കത്തി നശിച്ചത്.വീട്ടുകാർ സിറ്റൗട്ടിൽ സംസാരിച്ചുകൊണ്ടിരിക്കെ അയൽവാസികളാണ് വീട് കത്തുന്ന വിവരം ഇവരെ അറിയിച്ചത്.തുടർന്ന് അയൽവാസികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തീ നിയന്ത്രണ വിധേയമാക്കി.തീപിടുത്തത്തിൽ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു.ശൂരനാട് പോലീസിൽ പരാതി നൽകി.സമീപവാസിയായ ഒരാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.നേരത്തെയും സമീപവാസിയിൽ നിന്ന് ഇത്തരത്തിൽ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വീട്ടുകാർ പറയുന്നു.






































