ശാസ്താം കോട്ട : സി ബിഎസ് ഇ യുടെ പത്താം ക്ലാസ്സിന്റെയും പന്ത്രണ്ടാം ക്ലാസ്സിന്റെയും റിസൾട്ടിൽ മിന്നും വിജയവുമായി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ. പന്ത്രണ്ടാം ക്ലാസ്സിൽ കെമിസ്ട്രിയിൽ നൂറിൽ നൂറ് മാർക്ക് ഉൾപ്പെടെ 95 ശതമാനം മാർക്കോടെ അദ്വൈത് ശ്രീകുമാർ ബ്രൂക്ക് ടോപ്പറായി.
94 ശതമാനം മാർക്കോടെ ശ്രേയ കൃഷ്‌ണ.എ യും 93 ശതമാനം മാർക്കോടെ വി എസ്. ശബരിയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പത്താം ക്ലാസ്സിൽ 98 ശതമാനം മാർക്കോടെ മിഥുല ബ്രൂക്ക് ടോപ്പറായി. 9 കുട്ടികളാണ് എ വൺ കരസ്ഥ മാക്കിയത്. 97 ശതമാനം മാർക്കോടെ ജി. എസ്. കാദംബരിയും, 96 ശതമാനം മാർക്കോടെ മാധവ് എ, ദയ ദീപൻ, സ്നേഹ വി അജയ്, ചിന്മയ കൃഷ്ണൻ, ദിയ ദീപൻ, പൂജഹരി, ശ്രീനിധി.ബി എന്നിവരും ഉന്നത വിജയം കരസ്ഥമാക്കി, പത്താം ക്ലാസ്സിൽ പരീക്ഷ എഴുതിയ 95 കുട്ടികളിൽ 84 പേരും 75 ശതമാനത്തിനു മുകളിൽ മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കി.

പ്ലസ് ടു പരീക്ഷഎഴുതിയ 39 കുട്ടികളിൽ 10 പേർ 90 ശതമാനം മാർക്കിന് മുകളിലും 20 പേർ 80 ശതമാനം മാർക്കിന് മുകളിലും 9 പേർ 70 ശതമാനത്തിനു മുകളിലും മാർക്ക് നേടി.
ഇംഗ്ലീഷിൽ 98 മാർക്കോടെ വി. എസ്. ശബരിയും മലയാളത്തിൽ 99 മാർക്കോടെ നോയലിൻ ബിജുവും ദീപ്‌തിയും, കണക്കിൽ 94 മാർക്കോടെ അദ്വൈത് ശ്രീകുമാറും, ഫിസിക്സിൽ 95 മാർക്കോടെ ശ്രേയ കൃഷ്‌ണയും പ്രണവ് പി യും ഐ. ടി. യിൽ 96 മാർക്കോടെ അരവിന്ദ് എ യും ബയോളജിയിൽ 96 മാർക്കോടെ ദീപ്‌തി, മഞ്ജിമ ജെ, വി എസ് ശബരി എന്നിവരും സബ്ജെക്ട് ടോപ്പേഴ്‌സായി.