നൂറ് ശതമാനം വിജയത്തിളക്കവുമായി വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂൾ

379
Advertisement

ശാസ്താംകോട്ട : വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിന് നൂറു ശതമാനം വിജയം. സി. ബി. എസ്. ഇ. പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഇത്തവണയും നൂറ് മേനി കൊയ്ത് വിജയത്തിള ക്കവുമായി വിദ്യാരംഭം സെൻട്രൽ സ്കൂൾ. 97% മാർക്ക്‌ നേടി കുമാരി ദേവനന്ദന ആർ. ജെ. സ്കൂൾ ടോപ്പർ ആയി. 95% മാർക്കോടെ അൻസു മേരി തോമസ് രണ്ടാം സ്ഥാനവും 93% മാർക്കോടെ ഗൗതം കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും ഡിസ്റ്റിങ്ക്ഷനോടെ വിജയിച്ചു.വിജയികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.

Advertisement