പടിഞ്ഞാറേ കല്ലട.ജീവിതത്തെത്തന്നെ ലഹരിയായി കാണാൻ കഴിയണമെന്ന് സി ആർ മഹേഷ് MLA. കലയേയും സാഹിത്യത്തെയും യാത്രകളെയും രാഷ്ട്രീയ പ്രവർത്തനത്തെയുമൊക്കെ ഒരു ലഹരിയായി കാണാൻ നമുക്ക് കഴിയണം. അങ്ങനെ മാത്രമെ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ആസക്തിയിൽ നിന്ന് സമൂഹത്തെ രക്ഷിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു.
സംസ്കാര സാഹിതി പടിഞ്ഞാറെ കല്ലട മണ്ഡലത്തിൻ്റെ നേതൃത്വത്തിലുള്ള പാട്ടാണ് ലഹരി എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതം മുഴുവൻ നാടൻപാട്ടിനായി സമർപ്പിച്ച നാടൻപാട്ടിൻ്റെ കുലപതി ശ്രീ പ്രകാശ് കുട്ടൻ്റെ വസതിയിലേക്ക് സാഹിതി പ്രവർത്തകർ എത്തിച്ചേരുകയും പാട്ടും പറച്ചിലുമായി ഒരു ദിവസം ചെലവഴിക്കുകയും ചെയ്തു.
ശ്രീ ദിലീപ് പരിശവിള അദ്ധ്യക്ഷനായിരുന്നു. ജില്ലാ ചെയർമാൻ എബി പാപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി.
പ്രശസ്ത സിനിമാപിന്നണി ഗായകനും നാടൻപാട്ട് കലാകാരനുമായ മത്തായി സുനിൽ, ശ്രീ ഉല്ലാസ് കോവൂർ, കാരുവള്ളി ശശി, തുണ്ടിൽ നൗഷാദ്, രശ്മി R, കൃഷ്ണകുമാർ, PK ജയകൃഷ്ണൻ, സീരിയൽ നടി ബിജി,സൈറസ് പോൾ, ഹാഷിം സുലൈമാൻ, അനിലാ ആനി ലാസർ, അരുൺ ഗോവിന്ദ്,ശൂരനാട് രാജേന്ദ്രൻ, അഭിലാഷ് ആദി,മീനാക്ഷി, ആതിരാ ജോൺസൺ, ജോൺ പോൾസ്റ്റഫ് കൃഷ്ണകുമാർ ,ഡാർവിൻ,സനിൽ ശാസ്താംനട, സുജു മൈനാഗപ്പള്ളി, നിതിൻ, സുരേഷ് ചന്ദ്രൻ അബ്ദുൽ റഹ്‌മാൻ, എം. എസ് വിനോദ്, രേണു എന്നിവർ സംസാരിച്ചു.