ശാസ്താംകോട്ട:കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ദേവസ്വം ബോർഡ് കോളേജിൽ മൂന്ന് ദിവസമായി നടന്ന ഫിഡെറേറ്റഡ് ഇൻ്റർനാഷണൽ ചെസ് മൽസരത്തിൽ പുതുച്ചേരി സ്വദേശി മതിയഴകൻ എട്ടു പോയിൻ്റോടെ ചാമ്പ്യൻപട്ടം കരസ്ഥമാക്കി കേരള താരങ്ങളായ അഖിലസ്.എം,അതുൽ കൃഷ്ണ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.ജി.മുരളീധരൻ സമ്മാനദാനം നിർവഹിച്ചു.നാലു ലക്ഷത്തോളം രൂപ വിവിധ കാറ്റഗറികളിലായി സമ്മാനമായി നൽകുകയുണ്ടായി.ചടങ്ങിൽ പ്രിൻസിപ്പൽ ഡോ.കെ.സി പ്രകാശ്,സെനറ്റംഗം ഡോ.അജേഷ്.എസ്.ആർ.അനിയൻ നമ്പൂതിരി,ആർ.അരുൺകുമാർ, ഡോ.അരുൺ.സി.നായർ,പി.ജി ഉണ്ണിക്കൃഷ്ണൻ,രാജേന്ദ്രൻ പിള്ള, ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. കരുനാഗപ്പള്ളി നൈറ്റ് ചെസ് അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ ടൂർണമെൻ്റിൽ ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്തു.