കെസിസി ക്ലർജി കമ്മിഷൻ കൊല്ലം ജില്ലാ വൈദീക സമ്മേളനം നാളെ കൊട്ടാരക്കരയിൽ

Advertisement

കൊട്ടാരക്കര :കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ സി സി )ക്ലർജി കമ്മീഷൻ കൊല്ലം ജില്ലാ വൈദിക സമ്മേളനം നാളെ (മെയ് 13 ചൊവ്വാഴ്ച) രാവിലെ 10 ന് കൊട്ടാരക്കര മർത്തോമ ജൂബിലി മന്ദിരത്തിൽ നടക്കും .
മർത്തോമ സഭകൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ റൈറ്റ് റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്യും. ക്ലർജി കമ്മീഷൻ ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ് അധ്യക്ഷനാകും.
ഓർത്തഡോക്സ് ചർച്ച് കൊല്ലം രൂപതാ മെത്രാപ്പോലീത്ത റൈറ്റ് റവ.ഡോ. ജോസഫ് മാർ ഡയോണിഷ്യസ് മുഖ്യ പ്രഭാഷണം നടത്തും.
കെ സി സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ്, സി എസ് ഐ കൊല്ലം – കൊട്ടാരക്കര മഹാഇടവക ക്ലർജി സെക്രട്ടറി റവ.ജോസ് ജോർജ്, സാൽവേഷൻ ആർമി കൊട്ടാരക്കര ഡിവിഷണൽ കമാൻഡർ മേജർ ജോസ് പി മാത്യു, ക്ലർജി കമീഷൻ ചെയർമാൻ റവ.എ.ആർ.നോബിൾ തുടങ്ങിയവർ പ്രസംഗിക്കും.