കമ്പലടി കടുവിങ്കൽ ഏലായിൽ കാട്ടുപന്നി ശല്യം രൂക്ഷം, വ്യാപക കൃഷിനാശം

Advertisement

പോരുവഴി: കാട്ടുപന്നി ആക്രമണത്തിൽ വ്യാപക കൃഷി നാശം.പോരുവഴി കടുവിങ്കൽ ഏലായിലാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. കൂടുതലായും ഇക്കുറി മരചീനി യാണ് നശിപ്പിക്കപ്പെട്ടത്.പോരുവഴി കമ്പലടി ചിറ്റൂർ വീട്ടിൽ ബാലചന്ദ്രൻ, ഉത്തമ ഭവനത്തിൽ മുരളി, ചെമ്പകത്തിൽ പപ്പൻ പിള്ള എന്നിവരുടെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത് . പോരുവഴി ഗ്രാമ പഞ്ചായത്ത് ഷാർപ്പ് ഷൂട്ടർമാരെ വരുത്തി പന്നികളെ വെടിവയ്ക്കുമെങ്കിലും തുടർച്ചയായി നടത്താത്തത് കാരണം കാട്ടുപന്നികൾ പെരുകുകയാണ്.കടവുങ്കൽ ഏലയിൽ, കമ്പലടി സ്കൂളിന് കിഴക്കേ ഭാഗത്തു കാടുകളിൽ ആണ് ഇവയുടെ താമസം.