എസ്എസ്എൽസി:ഫുൾ എ പ്ലസ് കരസ്ഥമാക്കി ഇരട്ട സഹോദരികൾ

Advertisement

മൈനാഗപ്പള്ളി:എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഇരട്ട സഹോദരികൾ നാടിന് അഭിമാനമായി.വടക്കൻ മൈനാഗപ്പള്ളി.വിളയിൽ വീട്ടിൽ സുധീറിൻ്റെയും ഷംലയുടെയും മക്കളായ നിഹാ സുധീറും,റിയാ സുധീറുമാണ് ഈ മിടുക്കികൾ.കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് വീട്ടിലെത്തി
കുട്ടികളെ പൊന്നാട അണിയിച്ച് ആദരിച്ചു.നവോദയ ഗ്രത്ഥശാല പ്രസിഡൻ്റ് കെ.പി അൻസാർ,സനൽകുമാർ എന്നിവർ പങ്കെടുത്തു.