കാപ്പ നിയമപ്രകാരം പടിഞ്ഞാറെക്കല്ലട സ്വദേശിയെ സെൻട്രൽ ജയിലിലാക്കി

Advertisement

ശാസ്താംകോട്ട: കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചു.
ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ പടിഞ്ഞാറേ കല്ലട വില്ലേജിൽ വലിയപാടം മുറിയിൽ കരിക്കതിൽ പുത്തൻവീട്ടിൽ സന്തോഷ് മകൻ നന്ദു എന്ന് വിളിക്കുന്ന നിതിൻ സന്തോഷിനെയാണ് ജയിലിൽ ആക്കിയത്. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ ബി മനോജ്‌കുമാർ കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ എം സാബു മാത്യു ഐ പി എസ് മുഖാന്തിരം ബഹു കൊല്ലം ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ബഹു കൊല്ലം ജില്ലാ കളക്ടറായ ദേവീദാസ് ഐ എ എസ് നടപടി സ്വീകരിച്ചത്. നിതിൻ സന്തോഷ് എക്സ്പ്ലോസീവ് ആക്ട്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം ദേഹോപദ്രവം എല്പിക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. പടിഞ്ഞാറേ കല്ലടയിലെ പാസ് മണ്ണ് സൈറ്റിൽ ഗുണ്ടാ പിരിവ് ചോദിച്ചിട്ട് നൽകാത്തത്തിൽ പാസ് മണ്ണ് സൈറ്റിലെ ജോലിക്കാരനെ ആക്രമിച്ചതാണ് അവസാന കേസ്. നിലവിൽ പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിപിച്ചിരിക്കുകയാണ്