സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ പേരിൽ ശാസ്താംകോട്ട തടാകതീരത്തെ മുളകൾ മുറിച്ചു കടത്താൻ നീക്കം

Advertisement

ശാസ്താംകോട്ട:സർക്കാരിൻ്റെ നാലാം വാർഷികത്തിൻ്റെ പേരിൽ ശാസ്താംകോട്ട തടാകതീരത്തെ മുളകൾ മുറിച്ചു കടത്താൻ നീക്കം.സംഭവവുമായി ബന്ധപ്പെട്ട് ഏഴോളം യുവാക്കളെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയിലെടുത്തു.ഫിൽറ്റർ ഹൗസ് ജംഗ്ഷൻ ഭാഗത്ത് ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം.മുളകൾ കൂട്ടത്തോടെ മുറിച്ച് 10 അടി നീളത്തിൽ അടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് നേതാവ് തുണ്ടിൽ നൗഷാദിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പരാതിയുമായി രംഗത്തെത്തിയത്.റോഡ്സ് വിഭാഗത്തിൻ്റെ നിർദ്ദേശമനുസരിച്ച് കൊല്ലത്ത് നടക്കുന്ന സർക്കാർ വാർഷികത്തിനായാണ് തങ്ങൾ മുള മുറിക്കുന്നതെന്നാണ് യുവാക്കൾ വ്യക്തമാക്കിയത്.

തുടർന്ന് കോൺഗ്രസ് പ്രവർത്തകർ വിവരം പൊലീസിൽ അറിയിക്കുകയും ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ തുണ്ടിൽ നൗഷാദ് ജില്ലാ കളക്ടറുമായി ബന്ധപ്പെടുകയും ചെയ്തു.എന്നാൽ മുള മുറിക്കാൻ ആർക്കും നിർദ്ദേശം നൽകിയതായി അറിയില്ലെന്നാണ് കളക്ടർ അറിയില്ലത്.തുടർന്നാണ് പോലീസ് മരങ്ങൾ മുറിച്ചു മാറ്റിയ യുവാക്കളെ കസ്റ്റഡിയിലെടുത്തത്.തടാകത്തിൻ്റെ സംരക്ഷണവും വനവത്ക്കരണത്തിൻ്റെ ഭാഗവുമായി വർഷങ്ങൾക്കു മുമ്പ് നട്ടുപിടിപ്പിച്ച മുളകളാണ് വെട്ടി മാറ്റിയത്.