കുന്നത്തൂർ പടിഞ്ഞാറ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നൂറിലധികം കോഴികൾ ചത്ത നിലയിൽ

Advertisement

കുന്നത്തൂർ:കുന്നത്തൂർ പടിഞ്ഞാറ് പതിനേഴാം കുന്നത്തൂർ പടിഞ്ഞാറ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നൂറിലധികം കോഴികൾ ചത്ത നിലയിൽവാർഡിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ നൂറിലധികം കോഴികൾ ചത്ത നിലയിൽ.പ്രവാസിയായിരുന്ന കുറുവേലിൽ ബിജു നടത്തി വന്ന കോഴി കൃഷിയാണ് കഴിഞ്ഞ രാത്രിയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ തകർന്നത്.പി.ബി 3 ഇനത്തിൽപ്പെട്ടതും 4 മാസം പ്രായമായതുമായ നൂറിലധികം കോഴികളാണ് ചത്തത്.പലതിനെയും ഭക്ഷിച്ച നിലയിലാണ്.പറമ്പിലാകമാനം അവശിഷ്ടങ്ങൾ ചിതറി കിടക്കുകയാണ്.ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മിച്ച വലിയ ഷെഢിൻ്റെ വാതിലിൽ ഉണ്ടായിരുന്ന ചെറിയ വിടവിലൂടെയാണ്  ജീവി അകത്തു കയറിയത്.ഇതിനോട് ചേർന്നുള്ള പൊക്കത്തിലുള്ള കൂട്ടിലെ കോഴികളെ ആക്രമിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.കുന്നത്തൂർ മൃഗാശുപത്രി,കൃഷിഭവൻ,പഞ്ചാ യത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.